പയ്യോളി: 11 കെ.വി. ലൈനിൽ തട്ടി വൈദ്യുതാഘാതമേറ്റ തെങ്ങ് കയറ്റ തൊഴിലാളിക്ക് അവസരോചിതമായി സി.പി.ആർ. (CPR) നൽകി ജീവൻ രക്ഷിച്ച പറാട്ടുകണ്ടി ശ്യാംജിത്തിന് ഒമ്പതാം ഡിവിഷൻ വികസന സമിതിയുടെ ആദരം. പയ്യോളി നഗരസഭാ ഒമ്പതാം ഡിവിഷൻ കൗൺസിലർ സാജിറ ലത്തീഫ് പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ കെ.ടി. വിനോദൻ, പ്രമോദ് കുറൂളി, എം. പ്രഭാകരൻ, നടേമ്മൽ ആനന്ദൻ, വിഷ്ണുരാജ് എളോടി, ലാൽജിത്ത്, പ്രകാശൻ കൂവിൽ, ഇ. വാസുദേവൻ, സനൂപ് കോമത്ത്, ആത്മജ, വിനോദൻ കെ.പി., കുഞ്ഞിക്കണ്ണൻ മനേക്കണ്ടി എന്നിവർ സംസാരിച്ചു.
വൈദ്യുതാഘാതമേറ്റ തെങ്ങ് കയറ്റ തൊഴിലാളിക്ക് രക്ഷകനായി; ശ്യാംജിത്തിന് ആദരം
Oct 7, 2026, 6:59 am GMT+0000
payyolionline.in
തൃക്കോട്ടൂർ ശ്രീ പെരുമാൾപുരം മഹാശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷം; ഒക്ടോബർ 11 മു ..
തിരുവനന്തപുരത്ത് എംബിബിഎസ് വിദ്യാർത്ഥിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
