മേലടി ഉപജില്ലാ ശാസ്ത്രോത്സവത്തിന് നാളെ തുടക്കം: നാല് ഇടങ്ങളിലായി വേദി

news image
Oct 5, 2026, 12:29 pm GMT+0000 payyolionline.in

മേപ്പയൂർ: മേലടി ഉപജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ 6, 7 തീയതികളിലായി നാല് കേന്ദ്രങ്ങളിലായി നടക്കും. ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി ആകെ 3,522 വിദ്യാർത്ഥികളാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേളകളിൽ പങ്കെടുക്കുന്നത്.

ഒക്ടോബർ 6 ചൊവ്വാഴ്ച ഐ.ടി. മേള മേപ്പയൂർ ജി.വി.എച്ച്.എസ്.എസ്സിലും പ്രവൃത്തിപരിചയമേള തൃക്കോട്ടൂർ എ.യു.പി. സ്കൂളിലും നടക്കും. ഒക്ടോബർ 7 ബുധനാഴ്ച ശാസ്ത്രമേള തൃക്കോട്ടൂർ എ.യു.പി. സ്കൂളിലും സാമൂഹ്യശാസ്ത്രമേള തുറയൂർ ഗവ. യു.പി. സ്കൂൾ, ജി.ഡബ്ല്യു.എൽ.പി.എസ്., ജെംസ് സ്കൂൾ എന്നിവിടങ്ങളിലായി നടത്തപ്പെടും.

തൃക്കോട്ടൂർ എ.യു.പി. സ്കൂളിൽ നടക്കുന്ന ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം കൊയിലാണ്ടി എം.എൽ.എ. പ്രവീൺ കുമാർ നിർവ്വഹിക്കും. തുറയൂർ ഗവ. യു.പി. സ്കൂളിലെ സാമൂഹ്യശാസ്ത്രമേള തുറയൂർ പഞ്ചായത്ത് പ്രസിഡന്റ് അസീഫ പടന്നയിലും, കെ.ജി.എം.എസ്. കൊഴുക്കല്ലൂരിലെ ചടങ്ങ് മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിബിത ടി.യും ഉദ്ഘാടനം ചെയ്യും.

മേലടി എ.ഇ.ഒ. കെ.വി. പ്രേമചന്ദ്രൻ, സജീവൻ കുഞ്ഞോത്ത്, ഇ. ദീപ, പി. അനീഷ്, ആർ.പി. ഷോഭിദ്, എ.ടി. വിനീഷ്, സുഭാഷ് സമത, വിപിൻ കൈതക്കൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe