പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം: മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

news image
Oct 5, 2026, 9:21 am GMT+0000 payyolionline.in

ലുധിയാന: പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി വിദ്യാർത്ഥിനി മരിച്ചു.കോട്ടയം കടുത്തുരുത്തി സ്വദേശിനി ജോസ്‌ന ജോർജ് (22) ആണ് മരിച്ചത്. റിട്ടയേർഡ് പോലീസ് ഓഫീസർ ജോർജ് കെ. ജോണിന്റെയും റിട്ടയേർഡ് നഴ്‌സ് സ്വപ്നയുടെയും മകളാണ്. പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വർഷ എം.ബി.എ. വിദ്യാർത്ഥിനിയായിരുന്നു. പഞ്ചാബിലെ ലുധിയാനയ്ക്ക് സമീപത്തുവെച്ചായിരുന്നു വിനോദയാത്ര സംഘം സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ജോസ്‌നയ്ക്ക് പുറമേ മറ്റ് രണ്ട് പേർ കൂടി മരണപ്പെട്ടു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe