അയനിക്കാട് തേജസ്വിനി പരസ്പര സഹായ സംഘം പാലിയേറ്റീവ് പ്രവർത്തനങ്ങളുംസൗജന്യ നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു

news image
Oct 5, 2026, 2:51 am GMT+0000 payyolionline.in

അയനിക്കാട്: തേജസ്വിനി പരസ്പര സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണവും സൗജന്യ നേത്രപരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രപരിസരത്ത് നടന്ന ചടങ്ങിൽ കോഴിക്കോട് കോംട്രസ്റ്റ് ആശുപത്രിയുടെ സഹകരണത്തോടെയാണ് സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തിയത്.

സംഘത്തിന്റെ പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും കിടപ്പുരോഗികൾക്കുള്ള പരിചരണ ഉപകരണങ്ങൾ സ്പോൺസർമാരിൽ നിന്ന് ഏറ്റുവാങ്ങുന്നതിന്റെ ഔദ്യോഗിക നിർവ്വഹണവും പയ്യോളി നഗരസഭ 26-ാം വാർഡ് കൗൺസിലർ പി. ബാലകൃഷ്ണൻ നിർവ്വഹിച്ചു.

ടി.കെ സുബിഷ ഷാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.കെ വിജീഷ് മാസ്റ്റർ  സ്വാഗതം പറഞ്ഞു. പുഷ്പ ടീച്ചർ, പരം ജ്യോതി, കെ.ടി. കേളപ്പൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ പയ്യോളി നഗരസഭാ ചെയർപേഴ്സൺ എൻ. സാഹിറ നേത്രപരിശോധനാ ക്യാമ്പിന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും, ഉപകരണങ്ങൾ സ്പോൺസർ ചെയ്തവരെ അഭിനന്ദിക്കുകയും ചെയ്തു. കൗൺസിലർമാരായ സാബിറ, കുഞ്ഞാമു എന്നിവരും ചടങ്ങിൽ ആശംസകൾ അറിയിച്ചു. ജിതേഷ് മൂലയിൽ നന്ദി രേഖപ്പെടുത്തി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe