മണ്ഡലം കൺവെൻഷൻ വിജയിപ്പിക്കുക: ആഹ്വനവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

news image
Oct 4, 2026, 3:01 am GMT+0000 payyolionline.in

പയ്യോളി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം കൺവെൻഷൻ വിജയിപ്പിക്കുന്നതിനായി മുഴുവൻ വ്യാപാരികളും സജീവമായി സഹകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് മണിയോത്ത് മൂസാ ആഹ്വാനം ചെയ്തു.

കൊയിലാണ്ടിയിൽ നടന്ന സ്വാഗതസംഘം മീറ്റിങ്ങിൽ മണ്ഡലം പ്രസിഡന്റ് ഫൈസൽ പയ്യോളി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ. എം. രാജീവൻ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് കെ. ടി. വിനോദൻ മുഖ്യപ്രഭാഷണം നടത്തി.
സജിത്ത് പൂക്കാട്, അമേത്ത് കുഞ്ഞമ്മത്, മണീഷ് മലബാർ, റിയാസ് അബൂബക്കർ, നിയാസ്, സൗമിനി മോഹൻദാസ്, ഇസ്മായിൽ നക്ഷത്ര, ഷീബാശിവാനന്തൻ
ജസ്ന ശൗക്കത്ത്, ഷമീർ തിരുവങ്ങൂർ അരുൺബാലു എന്നിവർ ആശംസകൾ
അറിയിച്ച് സംസാരിച്ചു. സനീർ വില്ലങ്കണ്ടി നന്ദി രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe