പയ്യോളി: പയ്യോളി നഗരസഭയിലെ 14-ാം ഡിവിഷൻ കീഴൂർ 50-ാം നമ്പർ അങ്കണവാടിക്ക് സ്വന്തമായി സ്ഥലം വാങ്ങുന്നതിനായി ജനകീയ വിഭവസമാഹരണത്തിന് തുടക്കമായി. കീഴൂർ പ്രിയദർശിനി ശിശുമന്ദിരത്തിൽ ചേർന്ന ജനകീയ കൺവെൻഷൻ അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പയ്യോളി നഗരസഭ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വിഭവസമാഹരണത്തിന്റെ ഭാഗമായുള്ള ആദ്യ സംഭാവന മാർസൽ ബിൽഡേഴ്സിന് വേണ്ടി അനഘ നിധിൻ, അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എ.ക്ക് കൈമാറി. പയ്യോളി നഗരസഭ ചെയർപേഴ്സൺ എൻ. സാഹിറ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ സി.പി. ഫാത്തിമ, കെ.ടി. സിന്ധു, നഗരസഭ കൗൺസിലർമാരായ എം.കെ. ദേവദാസൻ, വിനീത സോമൻ, തുഷാര എം., വിവിധ സംഘടനാ പ്രതിനിധികളായ മഠത്തിൽ നാണു മാസ്റ്റർ, കെ. ശശികുമാർ, വി.വി. ഹരിദാസൻ, എടക്കണ്ടി കുഞ്ഞബ്ദുള്ള, വള്ളിൽ മോഹൻദാസ്, ഷീന മനോജ് തുടങ്ങിയവർ സംസാരിച്ചു.

