പയ്യോളി : ബി ജെ പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസിനെ കയ്യേററം ചെയ്തതിൽ പ്രതിഷധിച്ച് പയ്യോളി സൗത്ത് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗത്തിൽ ഏരിയാ പ്രസിഡൻ്റ് പ്രേമൻ കുറ്റിയിൽ അദ്ധ്യക്ഷത വഹിച്ചു ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.പി റാണാപ്രതാപ് , സി.പി രവീന്ദ്രൻ , കെ എം ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു. ഗോപാലൻ, നീലിമ രവീന്ദ്രൻ , വി.ശിവപ്രകാശ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി
പി.കെ. കൃഷ്ണദാസിനെ കൈയേറ്റം ചെയ്ത സംഭവം: പയ്യോളിയിൽ ബി.ജെ.പി പ്രതിഷേധ പ്രകടനവും പൊതുയോഗവും
Oct 1, 2026, 3:59 pm GMT+0000
payyolionline.in
