മേപ്പയ്യൂർ ജി.വി.എച്ച്.എസ്. സ്കൂൾ കലോത്സവം: ‘നവരസ’ ലോഗോ പ്രകാശനം ചെയ്തു

news image
Sep 29, 2026, 2:03 am GMT+0000 payyolionline.in

മേപ്പയ്യൂർ: ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂർ സ്കൂൾ കലോൽസവം ‘നവരസ’ ലോഗോ പ്രകാശനം മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിൽ വടക്കയിൽ നിർവഹിച്ചു.

സപ്തംബർ 30, ഒക്ടോബർ 1 തിയ്യതികളിലായി നടക്കുന്ന കലോൽസവം ബുധനാഴ്ച രാവിലെ 10.30 ന് ഫാത്തിമ തഹിലിയ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജാനു തമാശ കലാകാരൻമാർ മുഖ്യാതിഥികളാകും.

പി.ടി.എ പ്രസിഡന്റ് വി.പി. ബിജു അധ്യക്ഷതവഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ എം.സക്കീർ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ എച്ച്.എം സുനന്ദ, അഡിഷണൽ എച്ച്.എം എം. പ്രീതി, വി.എച്ച്.എസ്. ഇ പ്രിൻസിപ്പൽ പ്രമോദ് കുമാർ, എസ്.എം.സി ചെയർമാൻ ഷബീർ ജന്നത്ത്,പി.ടി.എ വൈസ് പ്രസിഡന്റ് കെ.എം.എ.അസീസ് എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe