വടകര പോലീസ് സ്റ്റേഷനിലെ ആക്രമണം: ആസൂത്രിത കൊലപാതക ശ്രമമെന്ന് സൂചന; കസ്റ്റഡിയിലുള്ള ജിനീഷിന്റെ മൊഴി പുറത്ത്

news image
Sep 26, 2026, 2:00 pm GMT+0000 payyolionline.in

വടകര പോലീസ് സ്റ്റേഷൻ വളപ്പിൽ വെച്ച് എം.ഡി.എം.എ കേസ് പ്രതി കീർത്തനയെ ആക്രമിച്ചത് കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ തന്നെയാണെന്ന് പ്രതി ജിനീഷ്. കഴിഞ്ഞ ഒരു ആഴ്ചയായി ഇയാൾ കത്തിയുമായി കീർത്തനയെ വധിക്കാൻ കാത്തിരിക്കുകയായിരുന്നുവെന്ന് പോലീസിന് മൊഴി നൽകി.

സമൂഹമാധ്യമങ്ങളിലൂടെ കീർത്തന തനിക്കെതിരെ അപകീർത്തികരമായ പോസ്റ്റുകൾ പങ്കുവെച്ചതാണ് ആക്രമണത്തിന് പ്രധാന കാരണം. ഇരുവരും ലിവിങ് റിലേഷൻഷിപ്പിലായിരുന്നുവെന്നും, കീർത്തന ലഹരിക്കേസിൽ പ്രതിയായതും അകന്നുമാറിയതും വൈരാഗ്യം വർദ്ധിപ്പിച്ചുവെന്നും പ്രതി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. പേരാമ്പ്ര തണ്ടോറപ്പാറ സ്വദേശിയായ താന്നിയോട്ടുമ്മൽ ജിനീഷ് നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.

രാവിലെ പത്ത് മണിയോടെ വടകര പോലീസ് സ്റ്റേഷനിൽ ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം ഒപ്പിടാനെത്തിയപ്പോഴായിരുന്നു കീർത്തനയ്ക്ക് നേരെ ആക്രമണമുണ്ടായത്. ശരീരത്തിൽ പലയിടത്തായി ആഴത്തിൽ കുത്തേറ്റ കീർത്തനയെ വടകര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe