പിണറായി വിജയനെതിരെ കള്ളക്കേസ് ചുമത്താനുള്ള നീക്കം: പയ്യോളിയിൽ സി.പി.എം പ്രതിഷേധ പ്രകടനവും പൊതുയോഗവും

news image
Sep 22, 2026, 4:25 pm GMT+0000 payyolionline.in

പയ്യോളി: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന ബി.ജെ.പി നിലപാടിന് കൂട്ടുപിടിച്ച്, പ്രതിപക്ഷ നേതാവായ പിണറായി വിജയനെതിരെ കള്ളക്കേസ് ചുമത്താൻ ശ്രമിക്കുന്ന സംസ്ഥാനത്തെ യു.ഡി.എഫ് സർക്കാരിനെതിരെ സി.പി.എം പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

എ.കെ.ജി മന്ദിരത്തിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ നൂറുകണക്കിന് പാർട്ടി പ്രവർത്തകർ അണിനിരന്നു. തുടർന്ന് ബീച്ച് റോഡിൽ നടന്ന പ്രതിഷേധ യോഗം ഏരിയ സെക്രട്ടറി എം.പി. ഷിബു ഉദ്ഘാടനം ചെയ്തു.

ഏരിയ കമ്മിറ്റി അംഗം എൻ.സി. മുസ്തഫ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കമ്മിറ്റി അംഗം ദീപ ഡി. ഓൾഗ, ടി. അരവിന്ദാക്ഷൻ, മുതിർന്ന നേതാവ് ടി. ചന്തു എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗം കെ.ടി. ലിഖേഷ് സ്വാഗതം ആശംസിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe