പവർക്കട്ടിനെതിരെ പ്രതിഷേധം: ബി.ജെ.പി പയ്യോളി മണ്ഡലം കമ്മിറ്റി കെ.എസ്.ഇ.ബി ഓഫീസിലേക്ക് ചൂട്ട് മാർച്ച് നടത്തി

news image
Sep 20, 2026, 8:32 am GMT+0000 payyolionline.in

​പയ്യോളി: യു.ഡി.എഫ് സർക്കാരിന്റെ വൈദ്യുതി മേഖലയിലെ അവഗണനയ്ക്കും നിരന്തരമായ പവർക്കട്ടിനുമെതിരെ ബി.ജെ.പി പയ്യോളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി കെ.എസ്.ഇ.ബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്‌  സംഘടിപ്പിച്ചു.

​സൗത്ത് ഏരിയ കമ്മിറ്റി പ്രസിഡന്റ് കുറ്റിയിൽ പ്രേമൻ, വിനീഷ് കുറിഞ്ഞിതാരാ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചൂട്ട് കത്തിച്ചുള്ള പ്രതിഷേധ മാർച്ചും തുടർന്ന് നടന്ന യോഗവും മണ്ഡലം പ്രസിഡന്റ് ടി.പി. ശ്രീഹരി ഉദ്ഘാടനം ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe