എം. ഗിരീഷിന്റെ അറസ്റ്റ്: കോട്ടക്കൽ ബീച്ച് റോഡിൽ പ്രതിഷേധ പ്രകടനം

news image
Sep 18, 2026, 4:46 am GMT+0000 payyolionline.in

കോട്ടക്കൽ: സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ് എം. ഗിരീഷിനെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത എസ്.ഐ.ടി പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് സി.പി.ഐ.എം കോട്ടക്കൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടക്കൽ ബീച്ച് റോഡിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

​പ്രതിഷേധ പ്രകടനത്തിന് ലോക്കൽ സെക്രട്ടറി എൻ. ടി. അബ്ദുൾ റഹിമാൻ, നിഹാൽ എൻ. ടി, എം. ടി. ഗോപാലൻ, വിനു പടിക്കൽ എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe