കൊയിലാണ്ടി: വഴിമധ്യേ ഹൃദയാഘാതം സംഭവിച്ച യാത്രക്കാരന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ സംഘത്തിന്റെ സമയോചിതമായ ഇടപെടലിലൂടെ പുതുജീവൻ. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് 2.30-ഓടെയാണ് യാത്രക്കാരന് പെട്ടെന്ന് ഹൃദയാഘാതമുണ്ടായത്. തുടർന്ന് ഇയാളെ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. നയീം അലി, ഡോ. ശംഭു, നഴ്സിംഗ് ഓഫീസർ രജിഷ്മ അഭിരാജ്, അനസ്തേഷ്യ ടെക്നീഷ്യൻ അഖില, ഇ.സി.ജി. ടെക്നീഷ്യൻ ശൈലേഷ് എന്നിവരടങ്ങുന്ന സംഘമാണ് അടിയന്തര ചികിത്സ നൽകി രോഗിയുടെ ജീവൻ നിലനിർത്തിയത്. പ്രഥമശുശ്രൂഷ നൽകിയ ശേഷം ഇയാളെ തുടർചികിത്സയ്ക്കായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് (ICU) മാറ്റി. ഒരു സർക്കാർ ആശുപത്രിയിൽ ഇത്രയധികം മികച്ച സൗകര്യങ്ങളും അത്യാധുനിക പരിചരണവും ലഭ്യമാകുന്നത് നാടിന് തന്നെ ഏറെ അഭിമാനകരമാണ്
യാത്രക്കാരന് വഴിമധ്യേ ഹൃദയാഘാതം: ജീവൻ കാത്ത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും
Sep 12, 2026, 1:44 pm GMT+0000
payyolionline.in
ലോയേഴ്സ് യൂണിയൻ പയ്യോളി യൂണിറ്റിന് പുതിയ ഭാരവാഹികൾ; പ്രസിഡന്റ്: അഡ്വ. ഷഹാൻ. ക ..
മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം: കോഴിക്കോട് ജില്ലയിൽ നാളെ ഗതാഗത നിയന്ത്ര ..
