144 കുടുംബങ്ങൾ കൈകോർത്തു! മുചുകുന്നിൽ വരം റസിഡന്റ്‌സ് അസോസിയേഷന് തുടക്കം

news image
Sep 7, 2026, 1:40 pm GMT+0000 payyolionline.in

കൊയിലാണ്ടി: മുചുകുന്ന് വടക്കുഭാഗത്തെ 144 കുടുംബങ്ങൾ ചേർന്ന് രൂപീകരിച്ച ‘വരം റസിഡന്റ്‌സ് അസോസിയേഷന്റെ’ ഔപചാരിക ഉദ്ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില നിർവഹിച്ചു. പ്രസിഡന്റ് സി.കെ. ശശീന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

അസോസിയേഷൻ സെക്രട്ടറി ദിലീപ് കിഴക്കേടത്ത് സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ശ്രീകുമാർ, പത്താം വാർഡ് മെമ്പർ പി.കെ. ലീല, ഇയ്യച്ചേരി കുഞ്ഞിക്യഷ്ണൻ മാസ്റ്റർ, പി. രാജൻ, സി. രമേശൻ, ആർ.വി. ബാബു, പി. ദാമോദരൻ, ഷീബ എം.ടി. എന്നിവർ ആശംസകൾ നേർന്നു. സി. ജയരാജ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ട്രഷറർ ഹംസ പി.എം.വി നന്ദി രേഖപ്പെടുത്തി.

ഉദ്ഘാടന ചടങ്ങിന് ശേഷം ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ ലിനീഷ് നയിച്ച ബോധവൽക്കരണ ക്ലാസും, ‘രാസലഹരിയും കുടുംബബന്ധങ്ങളും’ എന്ന വിഷയത്തിൽ രംഗിഷ് കടവത്ത് നടത്തിയ പ്രഭാഷണവും നടന്നു. തുടർന്ന് പ്രാദേശിക കലാകാരന്മാരുടെ വിവിധ കലാപരിപാടികൾ, ഫ്യൂഷൻ ഡാൻസ്, രംഗഭാഷയുടെ ‘ഒരുക്കം’ നാടകം എന്നിവയും അരങ്ങേറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe