കോഴിക്കോട് അഞ്ചുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; പല ദിവസങ്ങളിലായി പീഡിപ്പിച്ചു, മധ്യവയസ്‌കൻ പിടിയിൽ

news image
Sep 7, 2026, 8:22 am GMT+0000 payyolionline.in

കോഴിക്കോട്: 5 വയസ്സ് പ്രായം മാത്രമുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്‌കൻ പിടിയിൽ. കോഴിക്കോട് കുന്നത്ത്പാലം സ്വദേശി തച്ചാരക്കൽ മീത്തൽ വീട്ടിൽ പ്രേംരാജി(55) നെയാണ് പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. പല ദിവസങ്ങളിലായി ഇയാൾ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തി എന്നാണ് ലഭിക്കുന്ന വിവരം. മാനസികമായും ശാരീരികമായും അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയോട് കുടുംബാംഗങ്ങൾ കാര്യം തിരക്കിയപ്പോൾ കുട്ടി അമ്മയോട് സംഭവിച്ച കാര്യങ്ങൾ പറയുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ പോലീസിൽ വിവരമറിയിച്ചു. പന്തീരാങ്കാവ് പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് എസ്.ഐ നിധിനിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രേം രാജിനെ കുന്നത്ത്പാലത്ത് വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe