കൊടുവള്ളിയിൽ 12കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച സംഭവം; കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

news image
Aug 24, 2026, 2:32 pm GMT+0000 payyolionline.in

കൊടുവള്ളി: കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു. കുട്ടിയുടെ പിതൃസഹോദരന്റെ മകനാണ് കരിപ്പൂർ വിമാനത്താവളം വഴി ദുബായിലേക്ക് കടന്നത്. മറ്റ് രണ്ട് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. വാച്ച് മോഷ്ടിച്ചു എന്നാരോപിച്ചാണ് 12 കാരൻ്റെ പിതൃ സഹോദരനും കുടുംബവും ക്രൂരമായി മർദ്ദിച്ചത്. നഖത്തിൽ ഈർക്കിലി കയറ്റിയും മുറിവുകളിൽ മുളക് വെള്ളം ഒഴിച്ചുമായിരുന്നു പീഡനം. കുട്ടിയെ നാട്ടുകാർ ചേർന്ന് പൊലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും ആദ്യ കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. സിഡ്ബ്ലിയുസി ഇടപെട്ടതിന് ശേഷമാണ് പോലീസ് കേസെടുക്കാൻ തയ്യാറായത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe