വടക്കൻ പറവൂരിൽ യുവതിയെ ആൺസുഹൃത്ത് കൊലപ്പെടുത്തി

news image
Aug 13, 2026, 10:48 am GMT+0000 payyolionline.in

കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ യുവതിയെ ആൺസുഹൃത്ത് കൊലപ്പെടുത്തി. ചൂണ്ടി സ്വദേശി സുരമ്യയാണ് കൊല്ലപ്പെട്ടത്. പ്രതി ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ ഷിബിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഇന്ന് രാവിലെയായിരുന്നു സംഭവം. ദീർഘകാലമായി ഇരുവരും തമ്മിൽ ബന്ധത്തിലായിരുന്നു. ഇതിൽ നിന്നും പിന്മാറുന്നതിനെചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കൊടുങ്ങല്ലൂരിലേക്ക് പോകാനെന്ന് പറഞ്ഞാണ് യുവതി ആലുവയിലെ വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നീട് ഷിബിൻ വിളിച്ചത് പ്രകാരം പറവൂരിൽ ബസ് ഇറങ്ങുകയായിരുന്നു. ബൈക്കിലാണ് ഷിബിൻ യുവതിയെ വീട്ടിലെത്തിച്ചത്. അവിടെയുണ്ടായ തർക്കമാണ് കൊലയിലേക്ക് നയിച്ചത്. ഷിബിൻ തന്നെയാണ് സംഭവം പൊലീസിനെ വിളിച്ച് അറിയിച്ചത്. പൊലീസ് എത്തി പരിശോധന നടത്തി. അന്വേഷണം തുടരുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe