വീട്ടിൽ കയറി 1000 രൂപ മോഷ്ടിച്ച പ്രതി പിടിയിൽ; വിരലടയാളം പരിശോധിച്ചപ്പോൾ മറ്റൊരു മോഷണവും ചുരുളഴിഞ്ഞു

news image
Aug 13, 2026, 9:12 am GMT+0000 payyolionline.in

കായംകുളം: പെരിങ്ങാലയിലും കീരിക്കാടും പട്ടാപ്പകൽ വീടുകൾ കുത്തിത്തുറന്ന് പണവും സ്വർണാഭരണങ്ങളും കവർന്ന കേസിൽ പ്രതി പിടിയിൽ. കീരിക്കാട് വില്ലേജിൽ വേരുവള്ളിഭാഗം മുറിയിൽ ദാനത്ത് തറയിൽ വീട്ടിൽ ഷാഫി (29) ആണ് അറസ്റ്റിലായത്. കായംകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തുനിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഓഗസ്റ്റ് 11ന് ഉച്ചയ്ക്ക് രണ്ടരയ്ക്കും അഞ്ചിനും ഇടയിലാണ് സംഭവം. കെഎൽ 29 എക്സ് 6170 നമ്പർ ബൈക്കിലെത്തിയ പ്രതി പെരിങ്ങാലയിലെ ശ്രീരംഗം എന്ന വീടിന്റെ പ്രധാന വാതിൽ തള്ളിത്തുറന്ന് അകത്തുകയറി ഡൈനിങ് ഹാളിൽ ബാഗിൽ സൂക്ഷിച്ചിരുന്ന 1000 രൂപ മോഷ്ടിക്കുകയായിരുന്നു. മോഷണം നടന്ന വീട്ടിലെ സിസിടിവി ദൃശ്യങ്ങളും പ്രതി എത്തിയ ബൈക്കും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് ഇയാളെ പിടികൂടിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe