പയ്യോളി കോട്ടക്കടപ്പുറത്ത് കടൽക്ഷോഭം രൂക്ഷം: ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു

news image
Aug 3, 2026, 2:03 pm GMT+0000 payyolionline.in

പയ്യോളി: കോട്ടക്കടപ്പുറത്ത് കടൽക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ പ്രദേശത്തെ സ്ഥിതിഗതികൾ നേരിട്ടു വിലയിരുത്താൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശനം നടത്തി. പയ്യോളി നഗരസഭാ അധ്യക്ഷ എൻ. സാഹിറ, ഉപാധ്യക്ഷൻ മുജേഷ് ശാസ്ത്രി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ.ടി. സിന്ധു, വാർഡ് കൗൺസിലർ നിഷ ഗിരീഷ് എന്നിവരാണ് പ്രദേശം സന്ദർശിച്ചത്.

അഡ്വ. പ്രവീൺ കുമാർ എം.എൽ.എയുടെ നിർദ്ദേശപ്രകാരം ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗിരീഷ് കുമാറും സ്ഥലത്തെത്തി പരിശോധന നടത്തി. കടലാക്രമണം തടയുന്നതിനായി അടിയന്തരമായി എസ്റ്റിമേറ്റ് തയ്യാറാക്കി കടൽഭിത്തി നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe