കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

news image
Aug 3, 2026, 1:25 pm GMT+0000 payyolionline.in

കോഴിക്കോട്: ജില്ലയിലെ മലയോര മേഖലകളിലടക്കം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച (04/08/2026) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. തുടർച്ചയായി പെയ്യുന്ന മഴയും പലയിടങ്ങളിലെ വെള്ളക്കെട്ടും കണക്കിലെടുത്താണ് മുൻകരുതൽ നടപടി. സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ എന്നിവയ്‌ക്കെല്ലാം അവധി ബാധകമായിരിക്കും. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഓൺലൈൻ ക്ലാസുകൾക്കും ഈ അവധി ബാധകമല്ലെന്ന് അധികൃതർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe