മൂടാടി: ഗ്രാമപഞ്ചായത്തുകൾക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കുകയും തദ്ദേശ വികസനം തടസ്സപ്പെടുത്തുകയും ചെയ്യുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടികൾക്കെതിരെ എൽ.ഡി.എഫ് മൂടാടി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധ മാർച്ച് സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം എം.പി. ഷിബു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. എൻ.വി.എം. സത്യൻ മാസ്റ്റർ, രജീഷ് മാണിക്കോത്ത്, കെ. ശ്രീഷു മാസ്റ്റർ, കെ. ജീവാനന്ദൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ചേനോത്ത് ഭാസ്കരൻ മാസ്റ്റർ സ്വാഗതവും സന്തോഷ് കുന്നുമ്മൽ നന്ദിയും രേഖപ്പെടുത്തി.
തദ്ദേശ വികസനം തടസ്സപ്പെടുത്തുന്ന യു.ഡി.എഫ് സർക്കാരിനെതിരെ പ്രതിഷേധം; മൂടാടി പഞ്ചായത്ത് ഓഫീസിലേക്ക് എൽ.ഡി.എഫ് മാർച്ച്
Aug 3, 2026, 11:34 am GMT+0000
payyolionline.in
തദ്ദേശ ഫണ്ട് വെട്ടിക്കുറയ്ക്കുന്നു: പയ്യോളി മുൻസിപ്പാലിറ്റിയിലേക്ക് എൽ.ഡി.എഫ് ..
15 മരണം, 7 പേരെ കാണാനില്ല; മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം രൂപ വീതം ധനസഹായം ..
