പയ്യോളി: പയ്യോളി നഗരസഭയിലെ തകർന്നു കിടക്കുന്ന റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (CITU) പയ്യോളി സെക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. റോഡുകൾ നന്നാക്കി യാത്രക്കാരുടെയും ഡ്രൈവർമാരുടെയും സുരക്ഷിത യാത്ര ഉറപ്പുവരുത്തിയില്ലെങ്കിൽ അതിശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും യൂണിയൻ മുന്നറിയിപ്പ് നൽകി.

യൂണിയൻ സെക്ഷൻ പ്രസിഡന്റ് സജീവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏരിയ പ്രസിഡന്റ് ബിജു കളത്തിൽ, ഏരിയ സെക്രട്ടറി സുനിൽ അക്കമ്പത്ത്, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ. ശ്രീജിത്ത്, പ്രദീപൻ തോലരി, വിനോദൻ, സെക്ഷൻ സെക്രട്ടറി നൗഫൽ എന്നിവർ സംസാരിച്ചു.

