തിരുവനന്തപുരം: തലസ്ഥാനത്തും ലോൺ ആപ്പ് തട്ടിപ്പ് കമ്പനി. സ്ഥാപനം നടത്തിയിരുന്ന 18 ഉത്തരേന്ത്യക്കാർ പൊലീസ് പിടിയിലായി. 50 കംപ്യൂട്ടറുകളും പിടിച്ചെടുത്തു. കൂടുതലും വിദേശികളാണ് തട്ടിപ്പിന് ഇരയായവർ. ഇടപാടുകാർ കൂടുതലും അമേരിക്കക്കാരാണ്. വിമാനത്താവളത്തിൽ നിന്നാണ് ഒരാളെ പിടികൂടിയത്. ഓപ്പറേഷൻ തൂഫാനിൽ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് സംഘം പൊലീസ് വലയിലായത്. ഇതര സംസ്ഥാന തൊഴിലാളികൾ ലഹരി കച്ചവടം നടത്തുന്ന എന്നായിരുന്നു രഹസ്യ വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോൾ ആണ് തട്ടിപ്പ് കമ്പനി കണ്ടെത്തിയത്. രാജ്യാന്തര ഓൺലൈൻ വായ്പ തട്ടിപ്പ് കമ്പനിക്ക് താവളം കേരളമാണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ലോൺ ആപ്പിലൂടെ തട്ടിപ്പ് നടത്തുന്ന കമ്പനി തിരുവനന്തപുരത്തും; പിടിയിലായത് 18 ഉത്തേരേന്ത്യക്കാർ
Jul 28, 2026, 3:08 am GMT+0000
payyolionline.in
അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: ദുരിതബാധിതര്‍ക്ക് ഓണത്തിന് മുൻപ് 10 ലക്ഷം രൂപ ..
വരുന്നത് മഴ ദിനങ്ങള്‍; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ശക്തമായ കാറ്റ ..
