തിക്കോടി: ആവിക്കൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബഹുജനറാലിയും പ്രദേശത്തെ പ്രതിഭകളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. ആവിക്കൽ മദ്രസയിൽ വെച്ച് നടന്ന ആദരിക്കൽ ചടങ്ങ് തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് സുബൈർ പി.ടി. അധ്യക്ഷത വഹിച്ച ചടങ്ങിൽ രമേശ് ചേലക്കൽ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം നിഷ പുതിയോട്ടിൽ, വാർഡ് മെമ്പർമാരായ ജിഷ കാട്ടിൽ, പ്രേമരാജ് ,രവി മാസ്റ്റർ, എം.കെ. പ്രേമൻ, ജലീൽ ഉസ്താദ്, ബഷീർ കെ.കെ. എം.പി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് കൂട്ടായ്മ സെക്രട്ടറി ഇ.വി.എസ്. ബാബു നന്ദി രേഖപ്പെടുത്തി.

