ലോകകിരീടത്തിന് പിന്നാലെ പുരസ്കാരങ്ങളും തൂത്തുവാരി സ്പെയിൻ; റോഡ്രി ടൂർണമെന്റിലെ താരം, ഗോൾഡൻ ബൂട്ട് എംബാപ്പെയ്ക്ക്

news image
Jul 20, 2026, 8:05 am GMT+0000 payyolionline.in

ന്യൂ യോർക്ക്: ആവേശകരമായ ലോകകപ്പ് ഫൈനലിൽ അർജന്റീനയെ തകർത്ത് ലോകകിരീടമുയർത്തിയതിന് പിന്നാലെ ടൂർണമെന്റിലെ വ്യക്തിഗത പുരസ്കാരങ്ങളും സ്പാനിഷ് പട സ്വന്തമാക്കി. സ്പെയിന്റെ കുതിപ്പിന് മധ്യനിരയിൽ ചുക്കാൻ പിടിച്ച റോഡ്രിയെയാണ് ടൂർണമെന്റിലെ മികച്ച താരമായി (ഗോൾഡൻ ബോൾ) തെരഞ്ഞെടുത്തത്. മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്പെയിനിന്റെ തന്നെ പ്രതിരോധ-മധ്യനിര താരം പൗ കുബാർസി സ്വന്തമാക്കിയപ്പോൾ, മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം സ്പാനിഷ് ഗോൾവല കാത്ത ഉനായ് സിമോൺ നേടി. ടൂർണമെന്റിലുടനീളം ആകെ ഒരു ഗോൾ മാത്രമാണ് സിമോൺ നയിച്ച സ്പാനിഷ് പ്രതിരോധം വഴങ്ങിയത്.

 

​അതേസമയം, ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ഫ്രാൻസിന്റെ ഇതിഹാസ താരം കിലിയൻ എംബാപ്പെ സ്വന്തമാക്കി. ഫ്രാൻസ് ലൂസേഴ്സ് ഫൈനലിൽ പുറത്തായെങ്കിലും ടൂർണമെന്റിലുടനീളം പത്ത് ഗോളുകളാണ് എംബാപ്പെ അടിച്ചുകൂട്ടിയത്. കഴിഞ്ഞ ലോകകപ്പിന് പിന്നാലെ തുടർച്ചയായ രണ്ടാം തവണയാണ് എംബാപ്പെ ഗോൾഡൻ ബൂട്ട് നേട്ടത്തിന് അർഹനാകുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe