പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണം: കെ.എസ്.എസ്.പി.യു മേപ്പയ്യൂർ യൂണിയൻ കൺവെൻഷൻ

news image
Jul 14, 2026, 11:45 am GMT+0000 payyolionline.in

മേപ്പയ്യൂർ: അർഹതപ്പെട്ട പെൻഷൻ പരിഷ്കരണ നടപടികൾ എത്രയും വേഗം ആരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) മേപ്പയ്യൂർ യൂണിയൻ കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷന്റെ ഉദ്ഘാടനം ജില്ലാ വൈസ് പ്രസിഡന്റ് കെ.വി. രാഘവൻ മാസ്റ്റർ നിർവ്വഹിച്ചു.

കെ.എം. പത്മനാഭൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംഘടനയിലേക്ക് എത്തിയ പുതിയ അംഗങ്ങളെ സ്വീകരിക്കുകയും മുതിർന്ന പെൻഷൻകാരെ ആദരിക്കുകയും ചെയ്തു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ചടങ്ങിൽ വെച്ച് നടന്നു.

സംസ്ഥാന കൗൺസിലർ എം.എം. കരുണാകരൻ, ജില്ലാ കൗൺസിലർ എ. കേളപ്പൻ നായർ, ബ്ലോക്ക് സെക്രട്ടറി എ.കെ. ജനാർദ്ദനൻ, ജില്ലാ കമ്മിറ്റി അംഗം എ.എം. കുഞ്ഞിരാമൻ, ബ്ലോക്ക് കമ്മിറ്റി അംഗം പി. നാരായണൻ, ആർ.വി. അബ്ദുറഹിമാൻ, ഇ.എം. ശങ്കരൻ, കെ. സത്യൻ, കെ.ടി. ഗീതാമണി തുടങ്ങിയവർ പ്രസംഗിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe