നന്തി: സി.പി.ഐ മൂടാടി ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറിയും കിസാൻസഭ മണ്ഡലം കമ്മിറ്റി അംഗവുമായ വിശ്വൻ ചെല്ലട്ടംകണ്ടിയെ ആക്രമിച്ചു പരിക്കേൽപ്പിച്ചതിൽ സി.പി.ഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
നന്തിയിൽ വെച്ച് നടന്ന പ്രതിഷേധ പൊതുയോഗം സി.പി.ഐ എക്സിക്യൂട്ടീവ് അംഗം ഇ.കെ. അജിത് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അഡ്വ. എസ്. സുനിൽ മോഹൻ, ജില്ലാ കമ്മിറ്റി അംഗം കെ.ടി. കല്യാണി ടീച്ചർ, കിസാൻ സഭ നേതാക്കളായ പി.കെ. വിശ്വനാഥൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സന്തോഷ് കുന്നുമ്മൽ, രാമചന്ദ്രൻ കൊയിലോത്ത് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
