മൂടാടി: തിരുവാതിര ഞാറ്റുവേലയെ വരവേറ്റുകൊണ്ട് മൂടാടിയിൽ വിവിധയിനം ഫലവൃക്ഷത്തൈകളുടെ ശേഖരവും വിപണന മേളയും ആരംഭിച്ചു. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ശ്രീകുമാരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലത, സന്തോഷ് കുന്നുമ്മൽ, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഭവാനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. കാർഷിക മേഖലയ്ക്ക് കൂടുതൽ കരുത്തുപകരാൻ ഇത്തരം മേളകൾ ഉപകരിക്കുമെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.കെ. മുഹമ്മദാലി, പപ്പൻ മൂടാടി, കർമസേന പ്രസിഡന്റ് രവീന്ദ്രൻ മാസ്റ്റർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. മൂടാടി കൃഷി ഓഫീസർ ഫൗസിയ സ്വാഗതവും കൃഷി അസിസ്റ്റന്റ് വിനിത നന്ദിയും പറഞ്ഞു. വിവിധയിനം ഗുണമേന്മയുള്ള ഫലവൃക്ഷത്തൈകൾ ലഭ്യമാകുന്ന ഈ വിപണന മേള ജൂലൈ മൂന്ന് വരെ തുടരും.
