നിയമസഭയിൽ പരാതി ഉന്നയിച്ച് ഫാത്തിമ തെഹ്‍ലിയ എംഎൽഎ; ‘എഐ ചിത്രം ഉപയോ​ഗിച്ച് മോശമായി ചിത്രീകരിക്കുന്നു’, പരാതി പൊലീസിന് കൈമാറുമെന്ന് സ്പീക്കർ

news image
Jul 1, 2026, 10:51 am GMT+0000 payyolionline.in

തിരുവനന്തപുരം: സൈബർ ആക്രമണം നേരിടുന്നുവെന്ന് നിയമസഭയിൽ പരാതി ഉന്നയിച്ച് ഫാത്തിമ തെഹ്‍ലിയ. എഐ ചിത്രം ഉപയോഗിച്ച് മോശമായി ചിത്രീകരിക്കുന്നുവെന്നും ഫാത്തിമ തെഹ്‍ലിയ പരാതിയിൽ പറയുന്നു. പോസ്റ്റ് സഭയുടെ മേശപ്പുറത്ത് വയ്ക്കാൻ സ്പീക്കർ നിർദേശം നൽകി. നിയമസഭയിലെ ഉദ്യോഗസ്ഥർ ഇത് പൊലീസിന് കൈമാറുമെന്നും സ്പീക്കർ വ്യക്തമാക്കി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe