വടകര: എസ്.എൻ.ഡി.പി നേതാവും വടകരയിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന പി.എം. രവീന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ചു. മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷറഫ് എന്നിവർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ അഡ്വ. ഇ. നാരായണൻ നായർ, സി. ഭാസ്ക്കരൻ, സി.ആർ. പ്രഫുൽ കൃഷ്ണ, ബാബു ഒഞ്ചിയം, രാംദാസ് മണലേരി, എം.കെ. ഭാസ്ക്കരൻ, പി.പി. രാജൻ, പ്രദീപ് ചോമ്പാല, ബവിത്ത് മലോൽ, ആയാടത്തിൽ രവീന്ദ്രൻ തുടങ്ങിയവരും അനുശോചിച്ചു.
