‘പാട്ടും വരയും’ ശ്രദ്ധേയമായി; പുറക്കാട് നോർത്ത് എൽ.പി. സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു

news image
Jun 24, 2026, 12:14 pm GMT+0000 payyolionline.in

പുറക്കാട്: വായന മാസാചരണത്തിന്റെ ഭാഗമായി പുറക്കാട് നോർത്ത് എൽ.പി. സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം സംഘടിപ്പിച്ചു. വടക്കുംമ്പാട് ജി.എൽ.പി. സ്കൂൾ അധ്യാപിക ശ്രീമതി മിനി എം.ആർ. ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ഒരുക്കിയ ‘പാട്ടും വരയും’ എന്ന പ്രത്യേക പരിപാടി ഏറെ ശ്രദ്ധേയമായി. വായനയും കലയും സമന്വയിപ്പിച്ച ഈ പരിപാടി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വേറിട്ടൊരു അനുഭവമായി മാറി.

സ്കൂൾ ഹെഡ്മാസ്റ്റർ നൗഷാദ് ടി.കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.ആർ.ജി. (SRG) കൺവീനർ വിനീത കെ.കെ. സ്വാഗതം ആശംസിച്ചു. .
ചടങ്ങിൽ അധ്യാപകരായ നുസ്രത്ത് ടി.പി., അനുപ്രിയ, ഷക്കീന എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി നിധിൻ രാജ് പി. നന്ദി പ്രകാശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe