കിഴൂർ: കിഴൂർ ഉദയ കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ പ്രദേശത്തെ പ്രതിഭകളെ ആദരിച്ചു. എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും അഗ്നിവീർ സേനയിൽ യോഗ്യത നേടിയ വിനായകനുള്ള ആദരവും ഉപഹാര സമർപ്പണവുമാണ് ചടങ്ങിൽ വെച്ച് നിർവഹിച്ചത്.
പയ്യോളി നഗരസഭാ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ടി. സിന്ധു പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കുന്നുമ്മൽ ബാബു അധ്യക്ഷത വഹിച്ചു.
ഡിവിഷൻ കൗൺസിലർ ഗീത ടീച്ചർ തൈക്കണ്ടി, രമേശൻ കുനിയിൽ, ജിതേഷ് പുനത്തിൽ, കാർത്തികേയൻ കാരയാട്ട് എന്നിവർ പ്രതിഭകൾക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് വിജയികൾക്കും അഗ്നിവീർ താരം വിനായകനുമുള്ള ഉപഹാരങ്ങൾ ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.
