നന്തിയിൽ മുഹമ്മദ് മുസ്‌ലിയാർ ആണ്ട് നേർച്ചയും ഖത്മുൽ ഖുർആൻ ദുആയും സംഘടിപ്പിച്ചു; ടാലന്റ് ഹണ്ടിൽ ദഅവ കോളേജിന് ഒന്നാം സ്ഥാനം

news image
Jun 15, 2026, 3:31 pm GMT+0000 payyolionline.in

നന്തിബസാർ: ജാമിഅ ദാറുസ്സലാം അൽ ഇസ്ലാമിയ്യയുടെ സ്ഥാപകൻ മർഹൂം നന്തിയിൽ മുഹമ്മദ് മുസ്‌ലിയാരുടെ 32-ാമത് ആണ്ട് നേർച്ചയും ഖത്മുൽ ഖുർആൻ ദുആ മജ്‌ലിസും സംഘടിപ്പിച്ചു.

ആണ്ടിനോടനുബന്ധിച്ച് ദാറുസ്സലാം ദഅവ കോളേജ് വിദ്യാർത്ഥി യൂണിയനായ ‘ബുസ്താനുൽ ഉദബ’ അന്തർ കോളേജ് തലത്തിൽ ‘ദാറുസ്സലാം ഇന്റർ കോളേജിയേറ്റ് ടാലന്റ് ഹണ്ട്’ മത്സരം സംഘടിപ്പിച്ചു. ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ ദാറുസ്സലാം ദഅവ കോളേജ് ഒന്നാം സ്ഥാനവും, ദാറുസ്സലാം അക്കാദമി രണ്ടാം സ്ഥാനവും, ദാറുസ്സലാം തർഖിയ്യ എജുവില്ലേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

തുടർന്ന് വൈകുന്നേരം നടന്ന അനുസ്മരണ സമ്മേളനം ജാമിഅ ദാറുസ്സലാം പ്രിൻസിപ്പൽ പി.കെ. മൂസ്സക്കുട്ടി ഹസ്രത്ത് ഉദ്ഘാടനം ചെയ്തു. ജാമിഅ ദാറുസ്സലാം ജനറൽ സെക്രട്ടറി എ.വി. അബ്ദുറഹ്മാൻ മുസ്‌ലിയാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മർഹൂം നന്തിയിൽ മുഹമ്മദ് മുസ്‌ലിയാരുടെ മഖ്ബറ സിയാറത്തിന് അബ്ദുൽ ജലീൽ ഫൈസി വെളിമുക്ക് നേതൃത്വം നൽകി. സുഹൈൽ ഹൈത്തമി പള്ളിക്കര മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.

ചടങ്ങിൽ തഖിയുദ്ദീൻ ഹൈത്തമി, അബ്ദുൽ ഗഫൂർ ഹൈത്തമി, മൊയ്തീൻ കുട്ടി ഫൈസി, ഉസ്മാൻ ഫൈസി, മുഹമ്മദലി ദാരിമി, ശക്കീർ ഹൈത്തമി, എൻ.കെ. ഇബ്രാഹിം, മാമുക്കോയ ഹാജി, അഡ്വ. ഇബ്രാഹീം പള്ളങ്കോട്, റമീസ് വ. ഹൈത്തമി, മുഹമ്മദ് തർഖവി, മുഹമ്മദലി തർഖവി പാണക്കാട് തുടങ്ങിയർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe