മുഅല്ലിം ദിനാചരണം: ഇരിങ്ങൽ കോട്ടക്കൽ മദ്രസയിലെ മികച്ച വിദ്യാർത്ഥിക്ക് സൈക്കിൾ സമ്മാനിച്ചു

news image
Jun 15, 2026, 3:17 pm GMT+0000 payyolionline.in

ഇരിങ്ങൽ: കോട്ടക്കൽ ഹിദായത്തുസ്സിബിയാൻ മദ്രസയിൽ മുഅല്ലിം ദിനാചരണത്തോടനുബന്ധിച്ച് പ്രാർത്ഥനാ സംഗമവും പുരസ്കാര വിതരണവും സംഘടിപ്പിച്ചു. ചടങ്ങുകൾക്ക് മഹല്ല് ഖത്തീബ് മുഹമ്മദ് ഫൈസൽ അസ്ഹരി നേതൃത്വം നൽകി.

മദ്രസയിലെ മികച്ച വിദ്യാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട നിസാമുദ്ദീന് പ്രോത്സാഹനമായി സൈക്കിൾ സമ്മാനിച്ചു. മദ്രസ ഭാരവാഹികളായ പി. ഹാഷിം ഹാജി, പി. കുഞ്ഞാമു, മഹല്ല് പ്രസിഡന്റ് സി.പി. സദഖത്തുള്ള എന്നിവർ ചേർന്നാണ് സൈക്കിൾ കൈമാറിയത്. മത്സരങ്ങളിൽ രണ്ടാം സ്ഥാനം നേടിയ ഖദീജ ഷക്കീറിന് ക്യാഷ് അവാർഡും വിതരണം ചെയ്തു.

ഇതോടൊപ്പം മദ്രസ ലീഡറായി തിരഞ്ഞെടുക്കപ്പെട്ട അഫ്നാസിനും, എസ്.ബി.വി ഭാരവാഹി എസ്.എം. അബ്രാർ ബഷീറിനും ചടങ്ങിൽ പ്രത്യേക മെമെന്റോ നൽകി ആദരിച്ചു. മുഅല്ലിം ഡേ ഫണ്ടിന്റെ ഉദ്ഘാടനം മദ്രസ സദ്ർ (പ്രധാനധ്യാപകൻ) അഹമ്മദ് സഗീർ എം.പി. ഷഫീറിൽ നിന്നും സ്വീകരിച്ചു.

ചടങ്ങിൽ പി. കുഞ്ഞാമു, സി.പി. സദഖത്തുള്ള, പി. ഹാഷിം, പി.കെ. മുഹമ്മദ് റിയാസ്, പി.പി. അബ്ദുറഹിമാൻ, എം. ഷഹബാസ്, അബ്ബാസ് ഉസ്താദ് തുടങ്ങിയവർ സംബന്ധിച്ചു സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe