തിക്കോടി: പള്ളിക്കര എ.എൽ.പി. സ്കൂളിൽ പുതിയ അധ്യയന വർഷത്തെ വരവേറ്റുകൊണ്ട് പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസൽ നിർവ്വഹിച്ചു. സ്കൂൾ മുറ്റത്തെത്തിയ നവാഗതരായ വിദ്യാർത്ഥികളെ അധ്യാപകരും പി.ടി.എ. ഭാരവാഹികളും ചേർന്ന് സ്നേഹത്തോടെ സ്വീകരിച്ചു.
പി.ടി.എ. പ്രസിഡന്റ് രാജേഷ് കളരിയുള്ളതിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ഐ. വിനോദൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജ്മൽ മാടായി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. കുട്ടികൾക്കായുള്ള പഠനോപകരണ കിറ്റിന്റെ വിതരണോദ്ഘാടനം സ്കൂൾ മാനേജർ ഇറ്റിപ്പുറത്ത് നാരായണൻ നായർ നിർവ്വഹിച്ചു.
ചടങ്ങിൽ എസ്.എം.സി. ചെയർമാൻ ഒ.പി. രവി, സ്മിത കെ.എം., ഷിബിൽ കെ.പി., അമർനാഥ്, ഹസ്നത്ത് കെ. എന്നിവർ പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിച്ച കുരുന്നുകൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു. ബിന്ദിഷ പി.ടി. ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

