റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള സർക്കാർ ശുപാർശ അംഗീകരിച്ച് പി.എസ്.സി

news image
May 25, 2026, 9:48 am GMT+0000 payyolionline.in

പി.എസ്.സി റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള സർക്കാർ ശുപാർശ പി.എസ്.സി അംഗീകരിച്ചു. മെയ് 25 നും ഓഗസ്റ്റ് 31ന് ഇടയിൽ അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളാണ് നവംബർ 30വരെ നീട്ടിയത്. 289 റാങ്ക് ലിസ്റ്റുകൾക്കാണ് ഗുണം ലഭിക്കുന്നത്. 30845 ഉദ്യോഗാർഥികൾക്ക് ആശ്വാസം. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസങ്ങളിൽ സർക്കാർ വകുപ്പുകളിൽനിന്ന് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് കാരണമായി മന്ത്രിസഭയുടെ ശുപാർശയിലുള്ളത്.
വിവിധ വിഷയങ്ങൾക്ക് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ, പോലീസിൽ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ്, ഫിഷറീസിൽ ഫിഷറീസ് അസിസ്റ്റന്റ് തുടങ്ങി സംസ്ഥാനതല റാങ്ക്പട്ടികകൾക്കും സപ്ലൈകോ അസിസ്റ്റന്റ് സെയിൽസ്‌മാൻ, ഹൈസ്കൂൾ അധ്യാപകർ തുടങ്ങി ചില ജില്ലാതല റാങ്ക്പട്ടികകൾക്കും അധികകാലാവധി ലഭിക്കും.നിയമനം നടക്കാത്തതിന്റെപേരിൽ റാങ്ക്പട്ടികയുടെ കാലാവധി നീട്ടുന്നതിന് കഴിഞ്ഞസർക്കാർ എതിരായിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe