വേനൽച്ചൂടിൽ ആശ്വാസമായി പയ്യോളി സർവീസ് സഹകരണ ബാങ്കിന്റെ തണ്ണീർപ്പന്തൽ

news image
May 2, 2026, 7:08 am GMT+0000 payyolionline.in

പയ്യോളി: കഠിനമായ വേനൽച്ചൂടിൽ വലയുന്ന പൊതുജനങ്ങൾക്ക് ദാഹമകറ്റാൻ തണ്ണീർപ്പന്തലൊരുക്കി പയ്യോളി സർവീസ് സഹകരണ ബാങ്ക്. ബാങ്ക് കോമ്പൗണ്ടിൽ സജ്ജീകരിച്ച തണ്ണീർപ്പന്തലിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് എം.വി. കൃഷ്ണൻ നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് പി.വി. രാമചന്ദ്രൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ കണ്ടോത്ത് ചന്ദ്രൻ, കോമത്ത് രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി ജയദേവൻ എം.പി. സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ബാബു എം.വി. നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe