ബൈക്ക് അപകടം: വൈദ്യുതി തൂണിലിടിച്ച് ബൈക്ക് കത്തിനശിച്ചു, യുവാവിന് ദാരുണാന്ത്യം

news image
Apr 30, 2026, 2:25 pm GMT+0000 payyolionline.in

പെരിങ്ങത്തൂർ : നരയംപാറ പെട്രോൾ പമ്പിന് മുൻവശം ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ച് യുവാവ് മരിച്ചു. പെരിങ്ങത്തൂർ പുളിയനമ്പ്രം സ്വദേശി മുഹമ്മദ് തസ്‌ലിം (26) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30-ഓടെയാണ് അപകടം നടന്നത്.

യാത്രയ്ക്കിടെ ബൈക്ക് ഉളിയിൽ നരയംപാറ പെട്രോൾ പമ്പിന് സമീപം വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് തൊട്ടടുത്തുള്ള ഡ്രെയിനേജിലേക്ക് മറിഞ്ഞു. ഉടൻ തന്നെ തീപിടിച്ച ബൈക്ക് പൂർണ്ണമായും കത്തിനശിച്ചു.

അപകടത്തെ തുടർന്ന് ബൈക്കിനും ഡ്രെയിനേജിനുമിടയിൽ കുടുങ്ങിപ്പോയ തസ്‌ലീമിന് എഴുന്നേൽക്കാൻ സാധിച്ചില്ല. ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റ ഇയാളെ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe