ഫെയ്‌സ് കോടിക്കൽ സമ്മർ ക്യാമ്പ് ‘വേനൽ മഴ’ക്ക് ആവേശകരമായ തുടക്കം

news image
Apr 27, 2026, 7:51 am GMT+0000 payyolionline.in

നന്തി ബസാർ: തിക്കോടി കോടിക്കലിലെ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക സംഘടനയായ ഫെയ്‌സ് കോടിക്കലിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ‘വേനൽ മഴ’ സമ്മർ ക്യാമ്പിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് അംഗം പി.സി. ഷീബ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഫെയ്‌സ് പ്രസിഡന്റ് ലിയാകത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ക്യാമ്പിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ആദരിക്കൽ ചടങ്ങുകളും നടന്നു. 31 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന കോടിക്കൽ സ്കൂൾ പ്രധാനാധ്യാപകൻ ഹാഷിം മാസ്റ്റർക്കുള്ള സ്നേഹോപഹാരം ജില്ലാ പഞ്ചായത്ത് മെമ്പർ പി.സി. ഷീബ കൈമാറി. വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഋതുപർണ്ണ, വിഷ്ണുപ്രിയ, ആയിഷ റിസ്‌ല എന്നിവരെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

തുടർന്ന് നടന്ന വ്യക്തിത്വ വികസന ക്ലാസ്സിന് ജെ.സി.ഐ ഇന്ത്യ ട്രെയിനർ നജീബ് എൻ.എം നേതൃത്വം നൽകി. ബ്ലോക്ക് മെമ്പർ പി.കെ. മുഹമ്മദ് അലി, കുന്നുമ്മൽ ബഷീർ, കോയിലോത് അബൂബക്കർ ഹാജി, എൻ.പി. മുഹമ്മദ് ഹാജി, പി. ബഷീർ, മന്നത് മജീദ്, ജയചന്ദ്രൻ, ഹാഷിം മാസ്റ്റർ, ഷമീന എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. സെക്രട്ടറി സലീം പി.ടി സ്വാഗതവും ട്രഷറർ നസീർ എഫ്.എം ക്യാമ്പ് വിശദീകരണവും നടത്തി. ജോയിന്റ് സെക്രട്ടറി സി.സി. ഷൗക്കത്ത് നന്ദി രേഖപ്പെടുത്തി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe