പയ്യോളി: മേലടി എസ് എൻ ബി എം ഗവ. യു പി സ്കൂളിൻ്റെ വാർഷികത്തോടനുബന്ധിച്ച് ശ്രീനാരായണ ഗ്രന്ഥാലയവുമായി സഹകരിച്ചു രക്ഷിതാക്കൾക്കു വേണ്ടി നടത്തിയ ക്വിസ് മത്സരം ശ്രദ്ധേയമായി.പൊതു വിജ്ഞാനം, ആനുകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി നടത്തിയ ക്വിസ് മത്സരത്തിൽ വിവേക് പയ്യോളിയായിരുന്നു ക്വിസ് മാസ്റ്റർ.

പ്രധാനാധ്യാപകൻ എം സി പ്രമോദിൻ്റെ അദ്ധ്യക്ഷതയിൽ പി എം ഹരിദാസൻ ഹരി നിവാസ് , പരിപാടി ഉദ്ഘാടനം ചെയ്തു.കെ സറീന, പി എം സുനിൽ കുമാർ, എം ശ്രീരമ്യ, പി.എം ഫസലിയ,സുധീഷ് ജനത, നീതു വി പി എന്നിവർ ആശംസകൾ നേർന്നു.രജില പി.എം, ധന്യ അജേഷ്, പി.വി. സജിന എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
