ആയഞ്ചേരി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി യു.ഡി.എഫ് കുറ്റ്യാടി മണ്ഡലം കൺവൻഷൻ തിങ്കളാഴ്ച (നാളെ) വൈകീട്ട് 3 മണിക്ക് തിരുവള്ളൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കും. മുൻ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യും.
ഷാഫി പറമ്പിൽ എം.പി, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മർ പാണ്ടികശാല തുടങ്ങി യു.ഡി.എഫിന്റെ സംസ്ഥാന-ജില്ലാ തലത്തിലുള്ള പ്രമുഖ നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും. മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിൽ നിന്നും പ്രവർത്തകർ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് യു.ഡി.എഫ് മണ്ഡലം ചെയർമാൻ അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ മാസ്റ്ററും കൺവീനർ നൊച്ചാട്ട് കുഞ്ഞബ്ദുള്ളയും അറിയിച്ചു.
