നന്തി ബസാർ: ജനകീയ കൂട്ടായ്മയുടെ പോരാട്ടവീര്യത്തിലൂടെ നേടിയെടുത്ത നന്തി പള്ളിക്കര റോഡ് അടിപ്പാതയിൽ വേറിട്ട ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ നടത്തിയ ശക്തമായ സമരങ്ങൾക്കൊടുവിൽ അനുവദിക്കപ്പെട്ട അടിപ്പാതയിലാണ് ഇരുന്നൂറിലധികം പേർ പങ്കെടുത്ത വിപുലമായ ഇഫ്താർ മീറ്റ് ഒരുക്കിയത്.
രാഷ്ട്രീയ നേതാക്കൾ, സാമൂഹിക പ്രവർത്തകർ, ജനപ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികൾ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, വിദ്യാർത്ഥികൾ, ദേശീയപാത നിർമ്മാണ കമ്പനിയായ വഗാഡിലെ ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവർ സംഗമത്തിൽ പങ്കാളികളായി.
ഇഫ്താർ മീറ്റിന് കുഞ്ഞമ്മത് കൂരളി, സിഹാസ് ബാബു, എം.ടി. കുഞ്ഞികൃഷ്ണൻ, കെ. അച്ചുതൻ, .കെ. സുരേഷ്, അനിൽ കുമാർ, കെ.വി. ഗഫൂർ, നൂറുന്നിസ, മജിദ് പന്തിവയലിൽ, പി.വി.കെ. അഷറഫ്, സത്യൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. സൗഹൃദവും സാഹോദര്യവും പങ്കുവെച്ച ചടങ്ങ് പ്രദേശത്തെ ജനകീയ ഐക്യത്തിന്റെ വിളംബരമായി മാറി.
നന്തിയിൽ വേറിട്ട ഇഫ്താർ സംഗമം; ജനകീയ കൂട്ടായ്മയുടെ വിജയം ആഘോഷമാക്കി നാട്ടുകാർ
Mar 16, 2026, 5:08 am GMT+0000
payyolionline.in
കവടിയാർ കൊട്ടാരത്തിലെ മോഷണത്തിൽ ദുരൂഹതയേറുന്നു; ജീവനക്കാരെ വിളിച്ച് വരുത്തി മ ..
പൈപ്പ് പൊട്ടൽ തുടർക്കഥ ആര് പരിഹാരംകാണും
