പയ്യോളി: ജില്ലാ ലൈബ്രറി കൗൺസിൽ പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി പയ്യോളി, തിക്കോടി മേഖലകളിലെ ലൈബ്രറി ഭാരവാഹികൾക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. കൗൺസിൽ അംഗീകാരമുള്ള ഗ്രന്ഥശാലകളിലെ സെക്രട്ടറിമാർക്കും ലൈബ്രേറിയന്മാർക്കുമായി നടത്തിയ ശില്പശാലയുടെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗം കെ. രാമകൃഷ്ണൻ നിർവഹിച്ചു.
പയ്യോളി മേഖലാ സമിതി ചെയർമാൻ പി.എം. അഷ്റഫിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വിവിധ വിഷയങ്ങളിൽ പ്രമുഖർ ക്ലാസ്സുകൾ നയിച്ചു. ലൈബ്രറികളിലെ ആധുനികവൽക്കരണം എന്ന വിഷയത്തിൽ താലൂക്ക് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ജയരാജ് വടക്കയിലും, ലൈബ്രറി മാനേജ്മെന്റ് എന്ന വിഷയത്തിൽ ജില്ലാ കൗൺസിൽ അംഗം കെ.വി. രാജനും സംസാരിച്ചു. ചടങ്ങിൽ കെ. ജയകൃഷ്ണൻ, പത്മനാഭൻ മാസ്റ്റർ, കെ.വി. ചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു.
ലൈബ്രറി കൗൺസിൽ ശില്പശാല നടത്തി
Mar 9, 2026, 11:18 am GMT+0000
payyolionline.in
