ഹാഷിം കോയ തങ്ങളുടെ നിര്യാണത്തിൽ അനുശോചിച്ചു

news image
Mar 8, 2026, 3:39 am GMT+0000 payyolionline.in

പയ്യോളി: പൊതുപ്രവർത്തകനും തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയിലെ സജീവ അംഗവുമായ ഹാഷിം കോയ തങ്ങളുടെ നിര്യാണത്തിൽ വിദ്യാലയത്തിലെ സ്റ്റാഫ് കൗൺസിലും പി.ടി.എ.യും സംയുക്തമായി അനുശോചനം രേഖപ്പെടുത്തി.

സ്കൂളിലെ പി.ടി.എ. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബാബു നല്ലോളി അനുശോചന യോഗത്തിൽ അധ്യക്ഷത വഹിച്ചു. നാടിന്റെ പൊതുരംഗത്തും സ്കൂളിന്റെ വികസന പ്രവർത്തനങ്ങളിലും ഹാഷിം കോയ തങ്ങൾ നൽകിയ  സംഭാവനകളെ യോഗം അനുസ്മരിച്ചു.

സ്റ്റാഫ് സെക്രട്ടറി മിനി ടീച്ചർ സ്വാഗതവും വിബിന ടീച്ചർ നന്ദിയും പറഞ്ഞു. ചടങ്ങിൽ രാജീവൻ മാസ്റ്റർ, വിജീഷ് മാസ്റ്റർ, സുബീന ടീച്ചർ, രഞ്ജിത്ത് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe