താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് കൊയിലാണ്ടി സ്വദേശി മരിച്ചു; രണ്ടുപേർക്ക് പരിക്ക്

news image
Mar 6, 2026, 3:53 pm GMT+0000 payyolionline.in

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് കൊയിലാണ്ടി സ്വദേശിയായ പച്ചക്കറി വ്യാപാരി മരിച്ചു. കൊയിലാണ്ടി പയറ്റുവളപ്പിൽ മങ്കൂട്ടുകര എം.കെ. കുമാരൻ (75) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റു രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ചുരം അഞ്ചാം വളവിനും ആറാം വളവിനും ഇടയിൽ വെച്ചായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ഉടൻ തന്നെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും കുമാരന്റെ ജീവൻ രക്ഷിക്കാനായില്ല. കുമാരന്റെ മൃതദേഹം നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഭാര്യ: ലത. മക്കൾ: ദയ, ധന്യ. സഹോദരങ്ങൾ: ബാബു, കമല, രാധ, പരേതനായ ബാലൻ. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe