പയ്യോളി: സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി ബാലസംഘം പയ്യോളി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലിയും സദസ്സും സംഘടിപ്പിച്ചു. പയ്യോളി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി രഘു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ബാലസംഘം ഏരിയ പ്രസിഡന്റ് തേജു സുനിൽ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. റോണക് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ കോ-ഓർഡിനേറ്റർ എ.കെ. വൈശാഖ് വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.
ഏരിയ ജോയിന്റ് കൺവീനർമാരായ ശ്രീലേഷ് ടി.എം, രജീഷ് കണ്ണമ്പത്ത്, രാജീവൻ കെ.വി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
