വന്ദേമാതരം ആലപിക്കൽ; പുതിയ നിര്‍ദ്ദേശം ഭരണഘടന വിരുദ്ധം, കേന്ദ്രത്തെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

news image
Feb 12, 2026, 3:47 pm GMT+0000 payyolionline.in

ദില്ലി: വന്ദേമാതരം ആലപിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ നിര്‍ദ്ദേശത്തെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്. തീരുമാനം ഭരണഘടന വിരുദ്ധവും മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവുമാണെന്ന് മുസ്ലീം വ്യക്തി നിയമ ബോര്ഡ് അപലപിച്ചു. ഒരു മത വിശ്വാസം മറ്റ് മതങ്ങളില്‍ അടിച്ചേല്‍പിക്കാനുള്ള തീരുമാനത്തെ നിയമപരമായി നേരിടുമെന്നും മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് അറിയിച്ചു. ആരാധനമൂര്‍ത്തികളെ വര്‍ണ്ണിക്കുന്നതും, യുദ്ധാഹ്വാനം നല്‍കുന്നതുമായ രണ്ടാംഭാഗം ഒഴിവാക്കിയാണ് നിലവില്‍ വന്ദേമാതരം ആലപിക്കുന്നത്. എന്നാല്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ കൂടി ചേര്‍ത്ത് പാടാനാണ് ആഭ്യന്തരമന്ത്രാലയത്തിന്‍റെ പുതിയ നിര്‍ദ്ദേശം. ഈ ഭാഗങ്ങള്‍ പാര്‍ലമെന്‍റില്‍ നടന്ന വന്ദേമാതരം ചര്‍ച്ചയില്‍ പ്രധാനമന്ത്രി ആലപിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe