പറശ്ശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി

news image
Feb 5, 2026, 5:54 am GMT+0000 payyolionline.in

മയ്യിൽ: പറശ്ശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുകുന്ന് അയ്യോത്ത് സ്വദേശിനി കെ വി സീമ (50) ആണ് മരിച്ചത്.

മരണം കൊലപാതകമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സീമയുടെ ഭര്‍ത്താവ് സുരേഷ് രണ്ട് വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. ഇവർക്ക് രണ്ട് മക്കളുണ്ട്.

സീമയുടെ കൂടെയുണ്ടായിരുന്ന അയൽവാസിയായ അയ്യോത്ത് സ്വദേശി കെ പി വിജയനെ കണ്ടെത്തിയിട്ടില്ല. ബുധൻ ഉച്ചയ്ക്ക് 12.50 നാണ് ഇരുവരും ചേര്‍ന്ന് പറശിനിക്കടവിലെ ലോഡ്ജിൽ മുറിയെടുത്തത്.

വൈകീട്ട് ആറോടെ വിജയന്‍ മുറി പൂട്ടി പുറത്തേക്ക് പോയിയിരുന്നു. ശേഷം ഇയാള്‍ തിരിച്ച് വരാത്തതിനെ തുടര്‍ന്നാണ് ലോഡ്ജ് അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചത്.

മൃതദേഹം ഇൻക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe