സംസ്ഥാനത്ത് അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാൻ സർക്കാർ; ബജറ്റിൽ പ്രഖ്യാപനവുമായി മന്ത്രി കെ എൻ ബാലഗോപാൽ

news image
Jan 29, 2026, 8:02 am GMT+0000 payyolionline.in

സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയ്ക്ക് പകരമായി സംസ്ഥാനത്ത് അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാൻ സർക്കാർ. മന്ത്രി കെ എൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപനം നടത്തി.

അടുത്ത സാമ്പത്തിക വർഷം മുതലാകും അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുക. ഈ പദ്ധതി അനുസരിച്ച് ജീവനക്കാരന്റെ അവസാന അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം തുക പരമാവധി പെന്‍ഷനായി ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും ഡി.ആര്‍ അനുവദനീയമാക്കുകയും ചെയ്യും. ജീവനക്കാർക്ക് നിലവിലുള്ള എന്‍.പി.എസില്‍ നിന്നും അഷ്വേര്‍ഡ് പെന്‍ഷനിലേക്ക് മാറാന്‍ ഓപ്ഷനുണ്ടായിരിക്കും.ജീവനക്കാരുടെയും സര്‍ക്കാരിന്റെയും വിഹിതം പ്രത്യേക ഫണ്ടായി മാനേജ് ചെയ്യുന്നതിന് സംവിധാനം ഉണ്ടാക്കും. അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി ഏപ്രില്‍ 1-ന് നടപ്പില്‍ വരുത്തുന്നതിനുള്ള വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഉത്തരവ് ഉടൻ പുറത്തിറക്കും എന്നും മന്ത്രി അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe