തണുപ്പകറ്റാൻ ട്രക്കിനകത്ത്​ ഹീറ്ററിട്ട്​ കിടന്ന വടകര സ്വദേശി ​ ശ്വാസംമുട്ടി മരിച്ചു

news image
Jan 28, 2026, 4:16 am GMT+0000 payyolionline.in

ഫുജൈറ: ഹെവി ട്രക്കിനകത്ത്​ തണുപ്പകറ്റാൻ ഹീറ്ററിട്ട്​ കിടന്നുറങ്ങിയ മലയാളി യുവാവ്​ ശ്വാസംമുട്ടി മരിച്ചു. ഫുജൈറ മസാഫിയിലാണ്​ ദാരുണമായ സംഭവം. വടകര വള്ളിക്കാട് സ്വദേശി അൻസാറാണ് മരിച്ചത്. 28 വയസ്സായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് ഇദ്ദേഹത്തിന്‍റെ മൃതദേഹം ജോലി ചെയ്യുന്ന ട്രക്കിനകത്ത് കണ്ടെത്തിയത്.

തണുപ്പകറ്റാൻ പ്രവർത്തിപ്പിച്ച ഹീറ്ററിൽനിന്ന് പുകശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമികനിഗമനം. ഫുജൈറ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നു. മസാഫി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe